പൊലീസിന്റെ മനോവീര്യം തകർക്കുന്ന യാതൊന്നും സർക്കാർ ചെയ്യില്ല: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം ∙ പൊലീസിന് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ മനോവീര്യം തകർക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കഴമ്പില്ലാത്ത വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. കർത്തവ്യനിർവഹണം നീതിപൂർവകവും നിഷ്പക്ഷവുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റുകൾ വന്നാൽ തിരുത്തലിന് കാലതാമസം ഉണ്ടാവില്ലെന്നും പിണറായി വ്യക്തമാക്കി. നിലമ്പൂരിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ചതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണമാണ് പലകോണുകളിൽ നിന്നും ഉയരുന്നത്.

മികച്ച പ്രവർത്തനമാണ് പൊലീസ് സേനാ അംഗങ്ങളിൽ നിന്നുണ്ടാകേണ്ടത്. നിങ്ങളുടെ സേവന വ്യവസ്ഥകളിൽ ചില മാറ്റങ്ങള്‍ വേണമെന്ന കാര്യം സർക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.