ചുംബിക്കാന്‍ അര്‍ജുര്‍ കപൂറിനേക്കാള്‍ വീരന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെന്ന് ആലിയഭട്ട്

മുംബയ്: ബോളിവുഡില്‍ ഇപ്പോള്‍ ലിപ്പ്‌ലോക്ക് സീനുകളുടെ കാലമാണ്. അതില്‍ തന്നെ പലതരത്തിലുള്ളതാണ് പരീക്ഷിക്കുന്നത്. ഒരു സിനിമയില്‍ ചെയ്ത തരം കിസ് അടുത്ത സിനിമയില്‍ ചെയ്യില്ല. ഫ്രഞ്ച് കിസ്, ബട്ടര്‍ഫ്‌ളൈ കിസ്, ബസിംഗ് കിസ്, എസ്‌കിമോ കിസ്, ഐലിഡ് കിസ്, ഡൗണ്‍വേഡ് കിസ് അങ്ങനെ ചുംബനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും വിഷ്വല്‍ എഫക്‌സിന്റെ സഹായത്തോടെയാണ് ഇത്തരം സീനുകള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ബോളിവുഡില്‍ ഇതിനൊന്നും ആര്‍ക്കും മടിയില്ല. കാശ് എത്രയും കൂടുന്നുവോ അതിനനുസരിച്ച് ചുംബനത്തിന്റെ റേഞ്ചും കൂടും.
നേഹ ദൂപിയ എന്ന നടി നടത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ ചുംബനം പ്രധാന ചര്‍ച്ചയാണ്. ഷാരൂഖാന്റെ നായികയായി ഡിയര്‍ സിന്ദഗിയില്‍ അഭിനയിച്ച ആലിയ ഭട്ടാണ് ഇത്തവണ നേഹയുടെ ഷോയില്‍ അതിഥിയായി എത്തിയത്. മുമ്പ് ഈ ഷോയിലെത്തിയ അര്‍ജുന്‍ കപൂറിനോട്, ദീപികാ പാദുക്കോണ്‍, പരിണിതി ചോപ്ര, ആലിയാ ഭട്ട് ഇവരില്‍ ആര്‍ക്കായിരിക്കും ‘ബെസ്റ്റ് കിസര്‍’  അവാര്‍ഡ് നല്‍കുകയെന്ന് ചോദിച്ചിരുന്നു. ‘ സംശയമില്ല, ആലിയ ഭട്ട്’ എന്നാണ് മറുപടി പറഞ്ഞത്. ടു സ്റ്റേറ്റ്‌സില്‍ ആലിയയായിരുന്നു അര്‍ജുന്റെ നായിക. ഇരുവരും തമ്മിലുള്ള ബഡ്‌റൂം സീന്‍ വരെ ചിത്രത്തിലുണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ബെസ്റ്റ് കിസര്‍’  താന്‍ ആ അവാര്‍ഡ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് കൈ മാറുന്നതായി ആലിയ പറഞ്ഞു. അര്‍ജുന്‍ കപൂര്‍ നന്നായി ചുംബിക്കും. എന്നാല്‍ അക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ എക്‌സ്പീരിയന്‍സ് സിദ്ദുവുമായാണ്. സിദ്ദുവിനൊപ്പം രണ്ട് സിനിമകളിലാണ് ചുംബന രംഗങ്ങളില്‍ അഭിനയിച്ചത്. അതിനാലാണ് അവാര്‍ഡ് സിദ്ദുവിന് നല്‍കുന്നതെന്നും താരം വെളിപ്പെടുത്തി.  സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, കപൂര്‍ ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളിലാണ് സിദ്ദാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പം ആലിയഭട്ട് അഭിനയിച്ചത്. എന്തായാലും താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഗോസിപ്പ് കോളങ്ങളില്‍ താമസിക്കാതെ നിറയും.