മാവോയിസ്റ്റുകളെ കൊല്ലാന്‍ ആഗ്രഹിച്ചില്ല: കൊടിയേരി

നിലമ്പൂര്‍ വനമേഖലയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊലചെയ്യപ്പെട്ടതില്‍ സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. പോലീസിനെ അവിശ്വസിക്കേണ്ടതില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറയുന്നു.
രോഗാവസ്ഥയിലായിരുന്ന മാവോയിസ്റ്റുകളെ കിഴടങ്ങാന്‍ അനുവദിക്കാതെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തുകയായിരുന്നു അക്ഷപം ഉയരുന്ന സാഹചര്യത്തിലാണ് ലേഖനം പാര്‍ട്ടി നിലപാട് വിശദീകരിച്ചുകൊണ്ട് പുറത്തുവന്നത്. സഖ്യക്ഷിയായ സി .പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുംസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളത് പോലയുള്ള സാമുഹിക-സാമ്പത്തിക അന്തരീക്ഷമല്ല കേരളത്തില്‍ ഉള്ളത്, എന്നിട്ടും മാവോയിസ്റ്റുകള്‍ മനപ്പൂര്‍വ്വം അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും കോടിയേരി ആക്ഷേപിക്കുന്നു.
അശരണ വിഭാഗം തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഇടതുപക്ഷം ശക്തമായി കേരളത്തില്‍ നിലകൊള്ളുമ്പോള്‍ അതില്‍ മാവോ വാദികള്‍ ഇടങ്കോലിടുന്നുെവന്നും കോടിയേരി പറയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന പോലെയുള്ള വ്യാജ ഏറ്റുമുട്ടല്‍ അല്ല ഇത്. ഏറ്റമുട്ടലില്‍ തങ്ങള്‍ മൂന്ന തവണ വെടിവെച്ചതായി മാവോയിസ്റ്റുകള്‍ തന്നെ പിന്നീട് ഫോണില്‍ വിളിച്ചറിയിച്ചതാണ്.
വിമര്‍ശനം ഉന്നയിച്ച സുധീരനെ കരുണാകരന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ പീഡനങ്ങള്‍ മനസ്സിലാക്കണമെന്ന് കൊടിയേരി പരിഹസിക്കുന്നു.
പോലീസിന്റെ ആത്മവിശ്വാസം കളയരുതെന്ന നിലപാട് തന്നെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും അവര്‍ത്തിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായിച്ചേര്‍ന്ന് സി.പി.ഐ.എമ്മിന്റെ ഉന്മൂല നാശത്തിനായി ശ്രമിക്കുന്ന മാവോയിസ്റ്റുകള്‍ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്നും കോടിയേരി ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
വിഷയത്തില്‍ കുടുതല്‍ വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണം ആശാവഹം അണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.