ചിക്കാഗോ മലയാളി അസോസിയേഷന്‍ മലയാളി യെല്ലോ പേജസ് തുടങ്ങുന്നു

ചിക്കാഗോ: ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറഞ്ഞവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുവരെ കുറിച്ചുള്ള വിവിരങ്ങള്‍ ലഭ്യമാക്കുന്നതിനും ചെറുകിട മലയാളി കച്ചവടക്കാരെയും മറ്റ് സേവനദാതാക്കളെയും സഹായിക്കുതിനായി ഒരു മലയാളി യെല്ലോ പേജസ് ആരംഭിക്കുവാന്‍ തീരുമാനിച്ചതായി ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. തുടക്കത്തില്‍ ഓണ്‍ലൈന്‍ ആയി ആരംഭിക്കുന്ന ഈ മലയാളി യെല്ലോ പേജസ് ജനങ്ങളുടെ പ്രതികരണമനുസരിച്ച് ഡയറക്ടറിപോലെയോ മറ്റ് വിധത്തിലോ വികസിപ്പിക്കുവാനും പരിശ്രമിക്കുതായിരിക്കും.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റായ www.chicagomalayaleeassociation.org  യില്‍ 2017 ജനുവരി 1 മുതല്‍ ഈ യെല്ലോ പേജസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മലയാളഭാഷ സംസാരിക്കുന്ന ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ഹീറ്റിംഗ്, കൂളിംഗ്, മേജര്‍ ഗൃഹോപകരണങ്ങളുടെ റിപ്പയര്‍, സര്‍വീസിംഗ്, വിന്‍ഡോസ്, വിന്‍ഡോസ് കര്‍ട്ടന്‍സ്, ബ്ലൈന്‍ഡ്‌സ്, വാഹനങ്ങളുടെ ഡീറ്റയിലിംഗ് റിപ്പയര്‍, കംപ്യൂട്ടര്‍ റിപ്പയര്‍, ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ റിപ്പയര്‍, ഗാര്‍ഡനിംഗ്, ഹോ ക്ലീനിംഗ്, കിച്ചന്‍ഹുഡ്, പെയിന്റിംഗ്, എല്ലാവിധ റീമോഡലിംഗ് ജോലികള്‍, വുഡന്‍ ഫ്‌ളോറിംഗ്, കാര്‍പെന്ററി വര്‍ക്ക്, എല്ലാവിധ ഹാന്‍ഡിമാന്‍ ജോലികളും, മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാര്‍, ദന്ത ഡോക്ടര്‍മാര്‍, കണ്ണ് പരിശോധകര്‍, കണ്ണ് ഡോക്ടര്‍മാര്‍, ഫിസിക്കല്‍ തെറാപ്പി തുടങ്ങി എല്ലാവിധ റീഹാബ് സര്‍വീസുകള്‍, അക്കൗണ്ടിംഗ് സര്‍വീസുകള്‍, ടാക്‌സ് ഫയലിംഗ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാര്‍, മോര്‍ട്ട്‌ഗേജ് സ്‌പെഷ്യലിസ്റ്റുകള്‍, ഗ്യാസ് വിതരണ കമ്പനികള്‍, ട്രാവല്‍ ഏജന്റുമാര്‍ തുടങ്ങി മറ്റുള്ളവര്‍ക്ക് ഉപകാരമാകു ഏതു സര്‍വീസ് ചെയ്യുവര്‍ക്കും തങ്ങളുടെ ലിസ്റ്റിംഗ്കള്‍ ഇതില്‍ പ്രസിദ്ധീകരിക്കാം.
ഈ ഓണ്‍ലൈന്‍ യെല്ലോ പേജസ് രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. അമേരിക്കയിലെതന്നെ ഈ രീതിയിലുള്ള ആദ്യ സംരംഭത്തിന്റെ വിജയത്തിന് എല്ലാവരുടേയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഈ മലയാളി യെല്ലോ പേജസില്‍ തങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ ആഗ്രഹിക്കുവര്‍ തങ്ങളുടെ കമ്പനിയുടെ പേരും, ഫോ നമ്പരും ഏതൊക്കെ സര്‍വീസ് ആണ് ചെയ്യുത് എ വിവരവും ഡിസംബര്‍ 15-ാം തീയതിക്കുമുമ്പായി jimmykaniyaly@gmail.com എന്ന ഇമെയിലില്‍ അറിയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിമ്മി കണിയാലി -630 903 7680.
മൗണ്ട് പ്രോസ്പക്ടിലെ സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, അച്ചന്‍കുഞ്ഞ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.