ആനി എബ്രഹാം നിര്യാതയായി

ഹൂസ്റ്റണ്‍ : ദീര്‍ഘകാലമായി ഹൂസ്റ്റണില്‍ താമസിച്ചു വരുന്ന മല്ലപ്പള്ളി ഞാറക്കോട്ട് പയ്യമ്പള്ളില്‍ സജി എബ്രഹാമിന്റെ ഭാര്യ ആനി എബ്രഹാം (ജൂലി – 49) നിര്യാതയായി. സംസ്‌കാരം പിന്നീട്. ജൊഹാന, ജൊനാഥന്‍, ജര്‍മ്മി എന്നിവര്‍ മക്കളാണ്. മല്ലപ്പള്ളി പലക്കമുറിയില്‍ പരേതനായ തോമസ് എബ്രഹാം-മേരി എബ്രഹാം ദമ്പതികളുടെ മകളാണ്. ഹൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നു. സെന്റ് തോമസ് സി.എസ്.ഐ ഇടവകാംഗമാണ്.