നഷ്ടപരിഹാരം: സര്‍ക്കാര്‍ തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ

തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. പ്രഖ്യാപിച്ച ധനസഹായവും സര്‍ക്കാര്‍ ജോലിയും സ്വീകരിക്കും. നഷ്ടപരിഹാരത്തുക മകളുടെ ഭാവിക്കായി ഉപയോഗിക്കുമെന്നും അഖില പറഞ്ഞു.

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അടക്കം നല്‍കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.