ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് 12 വയസുള്ള വിദ്യാർത്ഥിനി മരിച്ചു.  ഒളശ്ശ സ്വദേശി അരുണിമയാണ് മരിച്ചത്. കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന വല്യമ്മ ശാന്തമ്മയ്ക്ക്രു ഗുരുതരമായി പരിക്കേറ്റു’. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡ് പിടിക്കുന്നതിനായി പിന്നോട്ട് എടുക്കുന്നതിനിടെ ഇരുവരെയും ഇടിച്ചു വിഴ്ത്തുകയായിരുന്നു. കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.