എം.ജി.ആര് എന്ന അമാനുഷികന്‍ കണ്ടെത്തി ഒപ്പം കൂട്ടി വളര്‍ത്തിയെടുത്തതാണ് ജയലളിത എന്ന രാഷ്ട്രീയകാരി. പാര്‍ട്ടി നേതൃത്വത്തിലേക്ക് ആരും കൊണ്ടുവന്നതല്ല ജയലളിതയെ. അവര്‍ സ്വയം നേതാവായതാണ്. അത് അംഗീകരിക്കേണ്ടി വന്നു പാര്‍ട്ടിയിലെ അണികള്‍ക്കും നേതാക്കള്‍ക്കും. ഇന്നും എഐഎഡിഎംകെയില്‍ ഒരു നേതാവ് മാത്രമേയുളള അത് ജയലളിതയാണ്. എത്ര മുതിര്‍ന്ന നേതാവായാലും ജയയുടെ കാലില്‍ വീഴാതെ രക്ഷയില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പകരം ചുമതല നല്കിയ പനീര്‍ ശെല്‍വം ജയ ഉപയോഗിച്ചിരുന്ന കസേരയില്‍ ഇരിക്കാന്‍ പോലും തയാറില്ല. അത്രയ്ക്കാണ് ജയയോടുളള പാര്‍ട്ടി നേതാക്കളുടെ ഭക്തിയും ഭയവും.
എം.ജി.ആറിന്റെ നായികയായി തലവരമാറിയ കന്നടക്കാരിയാണ് ജയ. പിന്നീട് പരസ്യമായ രഹസ്യമായി എം.ജി.ആര് ജയയെ ജീവിതത്തിലും ഒപ്പം കൂട്ടി. തന്റെ പാര്‍ട്ടിയിലും അംഗമാക്കി. പാര്‍ട്ടിയിലെ രണ്ടാം നിരക്കാരെയെല്ലാം വെട്ടിനിരത്തി ജയയെ പാര്‍ട്ടിയുടെ പ്രചരണ വിഭാഗം നേതാവാക്കയി. 1980ല്‍ പാര്‍ട്ടിയിലെത്തിയ ജയ 1983 ല്‍ തന്നെ തിരിച്ചെന്തൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയായി. ഇഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ജയയുടെ കഴിവ് ഉപയോഗിക്കാന്‍ 1984 എം.ജി.ആര് ജയയെ രാജ്യ സഭയിലേക്ക് അയച്ചു. 1989 വരെ സ്ഥനത്ത് അവര്‍ തുടര്‍ന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എം.ജി.ആര് അമേരിക്കയില്‍ ചിക്തസയ്ക്ക് പോയപ്പോള്‍ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലയും ജയയലളിത ഏറ്റെടുത്തു. കോണ്‍ഗ്രസുമായി ചേര്‍ന്ന് തമിഴ്നാട് പിടിക്കാന്‍ ജയലളിതക്കായി. പക്ഷേ മുഖ്യമന്ത്രിയാകാന്‍ നടത്തിയ ശ്രമം ജയയേയും എം.ജി.ആറിനേയും തമ്മില്‍ തെറ്റിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ എം.ജി.ആറിനെ കാണാന്‍ പോലും കൂട്ടാക്കിയില്ല ജയ. പകരം കത്തുകളിലൂടെ തീവ്രപ്രണയം അറിയിക്കുകയാണ് ചെയ്തത്.

1987ല്‍ എം.ജി.ആര് മരിച്ചപ്പോള്‍ പാര്‍ട്ടിയിലെ ജയയുടെ ശത്രുക്കളെല്ലാം തലപൊക്കി. അതിന്റെ ഫലമായ എം.ജി.ആറിന്റെ ശവഘോഷയാത്രയില്‍ നിന്നും ജയയെ ചവിട്ടി പുറത്താക്കി. ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയുമാക്കി. പക്ഷേ അത്രയും പെട്ടന്ന് തോറ്റുകൊടുക്കുന്ന വ്യക്തിയായിരുന്നില്ല ജയ. അവര്‍ തന്റെ ഒപ്പമുളളവരെ കൂട്ടി പാര്‍ട്ടി പിടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ജാനകി രാമചന്ദ്രന് സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയതോടെ ജയയും ശക്തയായി. അടുത്ത തെരഞ്ഞെചുപ്പ് നടന്ന 1989-ല്‍ ഭരിക്കാനായില്ലെങ്കിലും തമിഴ്നാട്ടിലെ ആദ്യ വനിതാപ്രതിപക്ഷനേതാവായി ജയ. ഒപ്പം എഐഎഡിഎംകെയിലെ ഏക നേതാവും.
1991ലാണ് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായത്. രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭൂരിഭാഗം സീറ്റുകളും പിടക്കാന്‍ ജയക്കായി. പക്ഷേ ഭരണത്തില്‍ ഈ കഴിവ് ആവര്‍ത്തിക്കാന്‍ ആദ്യ അവസരത്തില്‍ ജയക്കായില്ല. അഴമതി ആരോപണങ്ങളുടെ ഒരു പരമ്പരയായിരുന്നു ഉയര്‍ന്നത്. ഇത് പ്രതിഫലിച്ചത് 1996 ലെ തെരഞ്ഞെടുപ്പിലായി
രുന്നു. ഡിഎംകെ തമിഴ്നാട് തൂത്തുവാരിയപ്പോള്‍ ജയലളിത വീട്ടില്‍ ഇരിപ്പായി. മുഖ്യമന്ത്രിയായ കരുണാനിധി ജയയുടെ അഴിമതികളില്‍ അന്വഷണം ആരംഭിച്ചു. ജയ അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരണക്കായി പ്രത്യേക കോടതിവരെ സ്ഥാപിച്ചു. അപമാനങ്ങളെല്ലാം സഹിച്ച് ജയലളിത പകയോടെ തന്റെ അടുത്ത അവസരത്തിനായി കാത്തിരുന്നു.
2001ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന് കൊടുത്തെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായതിനാല്‍ മത്സരിക്കാന്‍ അനുമതി ലഭിച്ചില്ല. പക്ഷേ പാര്‍ട്ടിക്കായി രാവും പകലും പണിയെടുത്ത ജയ തമിഴ്നാട് ഭരണം തിരിച്ചുപിടിച്ചു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് ജയ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത് പക്ഷേ നാല് മാസം മാത്രമേ നീണ്ടു നിന്നുളളൂ. സുപ്രീകോടതി ഉത്തരവ് വന്നതോടെ ജയ രാജിവച്ചു. പക്ഷേ ആ നാല് മാസത്തെ ഭരണം തന്റെ പകപോക്കലിനായി ജയ ഉപയോഗിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്ത കരുണാനിധിയെ അറസ്റ്റ് ചെയ്തു. അതും വീട്ടില്‍ നിന്നും വലിച്ചിഴച്ച്. രണ്ട് കേന്ദ്രമന്ത്രിമാരും അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. പനീര്‍ ശെല്‍വത്തിനെ ഡമ്മി മുഖ്യമന്ത്രിയാക്കി ജയ ഭരണം തുടര്‍ന്നു. 2002ല്‍ ചെന്നൈ ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീണ്ടും അധികാരത്തിലെതതി. പക്ഷേ 2006ലെ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടു.

2011ല്‍ വന്‍ഭൂരിപക്ഷത്തോടെ ജയ അധികാര കസേരയില്‍ തിരിച്ചെത്തി. എണ്ണം പറഞ്ഞ ക്ഷേമ പദ്ധതികളിലൂടെ പുരച്ചി തലൈവി തമിഴ്നാട്ടുകാരുടെ അമ്മയായി. വികസന പദ്ധതികള്‍ക്കും വ്യവസായ സംരഭങ്ങള്‍ക്കും പുത്തന്‍ ഊര്‍ജ്ജം നല്കുന്ന പദ്ധതികളുമായി അമ്മ തമിഴ്നാട്ടില്‍ നിറഞ്ഞു. അമ്മ ടീസ്റ്റാളും കുപ്പിവെളളവും എന്തിന് കുറഞ്ഞ വിലയ്ക്ക് അമ്മ സിമന്റ് വരെ ഇറക്കി. സൈക്കളും ലാപ്ടോപ്പും എല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്കി. ആരോഗ്യ മേഖലയില്‍ സമഗ്രമായ മാറ്റം വരുത്തി. ഇങ്ങനെ മാതൃകാ ഭരണം നടത്തി മുന്‍കാലഘട്ടങ്ങളിലെ വീഴ്ച്ചകള്‍ പരിഹരിച്ചു. ഫലമോ 2016ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും തകര്‍പ്പന്‍ വിജയം.
ഇങ്ങനെ തിളങ്ങി നില്‍ക്കുമ്പോഴാണ് പഴയ അനധികൃത സ്വത്ത് സമ്പദനകേസില് കുറ്റക്കാരിയാകുന്നതും. ജയിലിലാകുന്നതും. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി എന്ന നാണക്കേടും. പക്ഷേ ജയലളിതയിലെ പോരാളി അതിനേയും അതിജീവിച്ചു. കോടതിയുടെ അനുകൂല വിധിയിലൂടെ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ തിരിച്ചത്തി.














































