നോട്ട് ക്ഷാമം: ബംഗാളിലെ ചണമില്ലുകൾ പൂട്ടുന്നു; രണ്ടര ലക്ഷം തൊഴിലാളികൾ പട്ടിണിയിൽ

കൊൽക്കത്ത: നോട്ട് നിരോധനം മൂലം രാജ്യമാകെ നല്ല ദിനങ്ങൾ (അഛാ ദിൻ ) വരുമെന്ന് പ്രധാന മന്ത്രി വീമ്പടിക്കുന്നതിനിടയിൽ കൊൽക്കത്ത നഗരത്തിലെ 2500 പേർ ജോലി ചെയ്യുന്ന ചണ നിർമ്മാണ യൂണിറ്റ് നോട്ട് ക്ഷാമം മൂലം പൂട്ടി. 1000/ 500 രൂപയുടെ നോട്ട് കൾ പിൻവലിച്ചതു മൂലം ജോലിക്കാർക്ക് പ്രതിവാര കൂലി നൽ കാൻ പണമില്ലാത്തതുകൊണ്ടാണ് ഫാക്ടറി പൂട്ടുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
കൊൽക്കത്ത നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയുള്ള ഹനുമാൻ ജൂട്ട് മിൽസാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മതിയായ നോട്ടുകൾ ഇല്ലാത്തതു കൊണ്ടാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. നോട്ട് ക്ഷാമത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്തുന്നതിനിട യിലാണ് ബംഗാളിൽ നോട്ട് ക്ഷാമം മൂലം ഫാക് ടറി പൂട്ടിയത്. നോട്ട് പിൻവലിക്കൽ മൂലം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 5000 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്ന് മമതാ ബാനർജി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് ശക്കി പകരുന്നതാണ് പുതിയ സംഭവവികാസങ്ങൾ . ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഫാക്ടറി തുറക്കില്ലെന്നാണ് മാനെജ്മെന്റിന്റെ നിലപാട്. ബംഗാളിലെ ഒട്ടേറെ ചെറുകിട- വ്യവസായ യൂണിറ്റ് കൾ സമാനമായ സ്ഥിതി യി ലാണ്. രണ്ടര ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്ന ബംഗാളിലെ ചണമില്ലു വ്യവസായം നോട്ട് ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയിലാണ്. 95% ജീവനക്കാർക്കും കഴിഞ്ഞ മൂന്ന് ആഴ്ചകളായി വേതനം ലഭിക്കുന്നില്ല.