ബോളിവുഡില്‍ വീണ്ടുമൊരു ഡിവോഴ്‌സ്; ഹിമേഷ് റേഷ്മിയും ഭാര്യയും വഴിപിരിയുന്നു

മുംബയ്: ബോളിവുഡില്‍ നിന്ന് വീണ്ടുമൊരു വിവാഹമോചന വാര്‍ത്തകൂടി പുറത്ത് വന്നു. ഗായകനും നടനുമായ ഹിമേഷ് റേഷ്മിയും ഭാര്യ കൊമാലും 22 വര്‍ഷത്തെ ജീവിതയാത്രയ്ക്ക് ശേഷം വേര്‍പിരിയുന്നു. താരം കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. പരസ്പരസമ്മതത്തോടെയാണിതെന്ന് താരം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ട് പേരും പരസ്പര ബഹുമാനത്തോടെയാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. ‘ ഞാനെന്നും കുനാലിന്റെ കുടുംബത്തിലെ അംഗമായിരിക്കും അതുപോലെ കുനാല്‍ തിരിച്ചും’ ഹിമേഷ് ട്വീറ്റ് ചെയ്തു. ഇതേ വാചകം തന്നെയാണ് കുനാല്‍ മുംബയ് മിഡ് ഡേയ്ക്ക് നല്‍കിയ അഭുമുഖത്തിലും പറയുന്നത്. ഇരുപത്തിയൊന്നാം വയയസിലാണ് താരം വിവാഹം കഴിച്ചത്.
സോണിയ കപൂര്‍
സോണിയ കപൂര്‍
എന്നാല്‍ കുറേ നാളായി ഇരുവരും വേര്‍ പിരിഞ്ഞ് താമസിക്കുകയാണെന്ന് ഹിന്ദി പത്രങ്ങള്‍ പറയുന്നു. സ്വയം എന്നൊരു മകനുണ്ട് രണ്ട് പേര്‍ക്കും. പാട്ടുകാരനായി കരിയര്‍ തുടങ്ങിയ ഹിമേഷ് നടനും സംഗീത സംവിധായകനും നിര്‍മാതാവുമായി പെട്ടെന്നാണ് വളര്‍ന്നത്. ബോളിവുഡിലെ ചുംബന വീരന്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ലിപ്പ്‌ലോക്കില്ലാത്ത സിനിമകള്‍ ഈ 43കാരന്റേതായി പുറത്ത് വന്നിട്ടില്ല. അതേസമയം ടി.വി താരം സോണിയ കപൂറുമായി താരത്തിനുള്ള ബന്ധമാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്ന് അറിയുന്നു. ഹിമേഷിന്റെ മുംബയിലെ ഫ്‌ളാറ്റിലും സ്റ്റുഡിയോയിലും സോണിയ നിത്യ സന്ദര്‍ശകിയാണ്. കുനാല്‍ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും ഹിമേഷ് വഴങ്ങിയില്ല.