മാരാമൺ ∙ നൂറ്റിയിരുപത്തിരണ്ടാമത് മാരാമൺ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കൺവൻഷൻ നഗറിലേക്കുള്ള താൽക്കാലിക പാലത്തിന്റെ നിർമാണ ഉദ്ഘാടനം മാരാമൺ ചെപ്പള്ളിക്കടവിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു.
സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ജോർജ് വർഗീസ് പുന്നയ്ക്കാട്, ലേഖക സെക്രട്ടറി രാജു ഏബ്രഹാം വെണ്ണിക്കുളം, സഞ്ചാര സെക്രട്ടറി റവ. ബിനു വർഗീസ്, അനീഷ് കുന്നപ്പുഴ, പി.പി. അച്ചൻകുഞ്ഞ്, സജി വിളവിനാൽ, പി.എ. സജിമോൻ, റവ. റോയി ഗീവർഗീസ്, ഡോ. ഷിബു ഉമ്മൻ, റവ. വർഗീസ് ഫിലിപ്, റവ. സി.വി. സൈമൺ, റവ. സജീവ് കോശി, ബിജു, സജായ് പി. സൈമൺ, മാത്യു ജോൺ വാളക്കുഴി, ജോൺ തോമസ്, രാജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഫെബ്രുവരി 12 മുതൽ 19 വരെ നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങൾക്കായി ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി അനീഷ് കുന്നപ്പുഴ, ഷിജു അലക്‌സ്, മാത്യു ടി. ഏബ്രഹാം, പി.എ. സജിമോൻ, എ.എം. മാണി, പി.പി. അച്ചൻകുഞ്ഞ്, ബിജു ഏബ്രഹാം, തോമസ് ജോർജ്, റവ. പി.വൈ. മാത്യു,
റവ. ടി.ഐ. ജോസ്, റവ. മാത്യു കെ. ജാക്‌സൺ, റവ. റോയി ഗീവർഗീസ്, വർഗീസ് ജോസഫ് മാരാമൺ, ഡോ. അജിത് വർഗീസ് ജോർജ്, ഡോ. ഷിബു ഉമ്മൻ, കെ.എൻ. തോമസ് എന്നിവരെ തിരഞ്ഞെടുത്തു. കൺവൻഷൻ മീഡിയ കമ്മിറ്റിയുടെ കൺവീനർമാരായി അനീഷ് കുന്നപ്പുഴ, ഷിജു അലക്‌സ് എന്നിവർ പ്രവർത്തിക്കും. കൺവൻഷൻ പന്തലിന്റെ കാൽനാട്ട് അടുത്ത മാസം നടക്കും.
 
            


























 
				
















