റിപ്പോര്‍ട്ട് ഉടന്‍; മരടിലെ ഫ്ളാറ്റ് നിവാസികള്‍ ആശങ്കയില്‍

ഫ്ലാറ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കുമ്പോൾ ഉ​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ ചെ​ന്നൈ ഐ.​ഐ.​ടി സം​ഘ​ത്തി​ന്റെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ. ഐ.​ഐ.​ടി സം​ഘ​വു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ഉ​ട​ൻ​ത​ന്നെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ലി​ന്യ​ സം​സ്ക​ര​ണം, സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ, പ​രി​സ്ഥി​തി ആ​ഘാ​തം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​ഠ​ന​വി​ഷ​യ​മാ​ക്കി​യ സം​ഘം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​കും ന​ൽ​കു​ക.

റിപ്പോർട്ട് വി​ല​യി​രു​ത്തി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ എ​ന്തൊ​ക്കെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തി​ൽ ന​ഗ​ര​സ​ഭ അ​ന്തി​മ​തീ​രു​മാ​ന​ത്തി​ലെ​ത്തും. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ന്റെ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്ന സു​പ്രിം ​കോ​ട​തി ഉ​ത്ത​ര​വി​ൽ ഉ​ട​മ​ക​ൾ​ക്ക് ഈ ​മാ​സം 14 വ​രെ സാ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോൾ സുപ്രിം​ കോ​ട​തി എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​തി​ൽ ഫ്ലാറ്റ് വാ​സി​ക​ൾ​ക്കും ഉ​ട​മ​ക​ൾ​ക്കും ആ​ശ​ങ്ക​യു​ണ്ട്. മുമ്പ് നൽകിയ ഹർജികൾ സുപ്രിം കോടതി തള്ളിയിരുന്നു. തുടർന്ന് ഫ്ലാറ്റുടമകളിൽ ചിലർ വീണ്ടും ഹർജി നൽകുകയായിരുന്നു. ഫ്ലാ​റ്റ് പൊ​ളി​ക്ക​ണ​മെ​ന്ന വി​ധി സു​പ്രിം ​കോ​ട​തി ആ​വ​ർ​ത്തി​ച്ചാ​ൽ എന്ത് ചെയ്യുമെന്നാണ് ഇവരുടെ ആശങ്ക. ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജ​യി​ൻ ഹൗ​സിങ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്മെ​ന്റ്, ആ​ൽ​ഫ വെ​ഞ്ചേ​ഴ്സ് എ​ന്നീ ഫ്ലാ​റ്റു​ക​ളാ​ണു സു​പ്രിം ​കോ​ട​തി പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണു ഈ ഫ്ലാറ്റുകളിൽ ക​ഴിയുന്നത്.