യാക്കോബായസഭാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവചരിത്രഗ്രന്ഥമായ ‘ശ്രേഷ്ഠം ഈ ജീവിതം’ എന്ന പുസ്തകം ഈ മാസം 17-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. ജീവിത പ്രതിസന്ധികളെ ദൈവപരിപാലനത്തിന്റെ പിന്‍ബലത്തില്‍ തരണം ചെയ്തതിന്റെ കഥയാണ് ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം പോലും വേണ്ട രീതിയില്‍ പൂര്‍ത്തീകരിക്കാനാവാതെ പോയ ജീവിതമാണ് ബാവയുടേത്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ചരിത്രം എന്നതിലുപരി തകര്‍ന്നു പോയ യാക്കോബായ സുറിയാനി സഭയുടെ പുനരുദ്ധാരണത്തിന്റെ ഏടുകള്‍ കൂടിയാണ് ‘ശ്രേഷ്ഠം ഈ ജീവിതം’ എന്ന പുസ്തകം. പുസ്തകത്തിന്റെ പ്രകാശനം 17-ന് കോതമംഗലം എം.എ. കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.











































