നോട്ട് അസാധുവാക്കല്‍: മദ്യവില്‍പ്പനയില്‍ കുറവ്

നോട്ട് അസാധുവാക്കല്‍ കേരളത്തിലെ മദ്യവില്‍പ്പനയെ സാരമായി ബാധിച്ചുവെന്ന് കണക്കുകള്‍. കഴിഞ്ഞ മാസങ്ങളേക്കാള്‍ 143 കോടി രൂപയുടെ കുറവാണ് നവംബറില്‍ ഉണ്ടായത്. 2016 ഒക്ടോബര്‍ 1036 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ നവംബറില്‍ 893 കോടി രൂപയായി കുറഞ്ഞു.

മദ്യവില്പനയിലൂടെ ലഭിക്കുന്ന വില്പന നികുതിയിലും നവംബറില്‍ 80 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 870 കോടിയും നവംബറില്‍ 790 കോടിയുമായി കുറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ മാത്രമല്ല, ശബരിമല സീസണും മദ്യ വില്പന കുറയാന്‍ കാരണമായിട്ടുണ്ട്.

2015 നവംബറില്‍ 907 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കിലും ഇക്കുറി 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജയലളിതയുടെ മരണ ശേഷം തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലെ ബിവറേജസ്, ചില്ലറ വില്പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിലെ കണക്ക് പ്രത്യേകം ലഭിച്ചിട്ടില്ല.