ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം ; പരമ്പര നേടി

ചെന്നൈ: നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നാലാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്.

രവീന്ദ്രജഡേജയാണ് ( 7 വിക്കറ്റ്) ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ കടപുഴക്കിയത്. 207 റണ്‍സിന് ഇംഗ്ലണ്ട് ഓളൗട്ടായി. ഇന്നിംഗ് തോല്‍വി ഒഴിവാക്കാന്‍ 283 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഞ്ച് മല്‍സരങ്ങളുള്ള പരമ്പര ഇതോടെ നാല് – പൂജ്യത്തിന് ഇന്ത്യ സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ സ്പിന്‍മാജിക്കിന് മുന്നില്‍ ഇംഗ്ലീഷ് നിര നിഷ്ഭ്രമമായി. 103 റണ്‍സിന് വിക്കറ്റൊന്നും നഷ്ടപ്പെടാതിരുന്ന ഇംഗ്ലണ്ട് 129ല്‍ എത്തിയപ്പോഴേക്കും നാല് വിക്കറ്റുകള്‍ വീണു.