വളരെ വ്യത്യസ്തനായ ബിഷപ്പും, ക്രിമിനലാക്കപ്പെട്ട രാജേഷ് കൃഷ്ണയും

റോയ് മാത്യു
ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ ബിഷപ്പായ സക്കറിയാസ് മാർ നിക്കോളവാസ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രോഗ ബാധിതരായ പലരും രോഗ ബാധ മറച്ച് വെച്ച് നാട്ടുകാർക്കിടയിൽ പാഞ്ഞു നടക്കുന്നിടത്താണ് മലയാളിയായ ഈ മനുഷ്യൻ താൻ രോഗ ബാധിതനാണെന്ന് തൻ്റേടത്തോടെ പറഞ്ഞുവെച്ചത്. ബിഷപ്പിൻ്റേത്
അഭിനന്ദനാർഹമായ പെരുമാറ്റം! രോഗം വരുന്നത് കുറ്റമല്ല- മറച്ച് വെച്ച് നാട്ടുകാരെ പറ്റിക്കുന്നതാണ് ക്രിമിനൽ കുറ്റം –
അദ്ദേഹം പെട്ടെന്ന് രോഗവിമുക്തനാവട്ടെ!

ബിഷപ്പിൻ്റെ രോഗ വാർത്തക്കൊപ്പം കോവിഡ് ബാധിക്കാത്ത എൻ്റെ ഒരു സുഹ്രത്തിന് നേരിടേണ്ടി വന്ന അപമാന കഥ fb യിൽ വായിച്ചു. ഇപ്പോൾ ലണ്ടനിൽ സ്ഥിര താമസക്കാരനായ രാജേഷ് കൃഷ്ണ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ കേറി ഇരിക്കുമ്പോഴാണ് മൂന്നാറിൽ നിന്ന് വന്ന 19 ബ്രിട്ടീഷുകാർ രാജേഷ് കേറിയ വിമാനത്തിൽ കേറിയത് – അതിലൊരു സായ്പിനടുത്താണ് രാജേഷിന് സീറ്റ് കിട്ടിയത് –
രാജേഷ് യാത്ര ഉപേക്ഷിച്ച് സ്വയം ഡ്രൈവ് ചെയ്ത് പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തി ടെസ്റ്റുകൾ നടത്തിയ ശേഷം തിരുവല്ല തിരുമൂല പുരത്തുള്ള സുഹ്റു ത്തിൻ്റെ ഒഴിഞ്ഞ ഫ്ളാമിൽ താമസം തുടങ്ങി.
ടെസ്റ്റിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടും വീടിന് പുറത്തിറങ്ങാറില്ല -ഹോം ക്വാറൻ്റയിനിൽ കഴിഞ്ഞ കുറെ ദിവസമായി കഴിയുന്നു. പക്ഷേ ഫ്‌ളാറ്റ് അസോസിയേഷൻ പ്രസിഡൻ്റ് സിബി എന്ന ഉദ്ദണ്ഡൻ പറയുന്നത് രാജേഷ് ക്രിമിനലാണെന്ന്, കാരണം ഈ ഫ്ളാറ്റിൽ. ഇങ്ങനെ ഒരാൾ താമസിച്ചാൽ ഞങ്ങൾക്കെല്ലാം രോഗം പിടിക്കും എന്നൊക്കെ യാ ണ് ഈ തൊരപ്പൻ്റെ വാദം. – ഇവനേപ്പോലുള്ള മനുഷ്യ വിരുദ്ധർ ഈ ബിഷപ്പിനെ കണ്ടു പഠിക്കുക. – ഏതായാലും രാജേഷിനെ ക്രിമിനലെന്ന് വിളിച്ച ഇവൻ്റെ ജാതകം താമസിയാതെ സർക്കാർ തന്നെ പരിശോധിക്കട്ടെ!
രാജേഷ് കൃഷ്ണയുടെ Fb പോസ്റ്റ് വായിക്കുക.
https://m.facebook.com/story.php?story_fbid=10158273946529540&id=632434539