ട്രംപിന്റെ മനോനില പരിശോധിക്കണമെന്ന് വിദഗ്ദ്ധര്‍

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനോനിലയില്‍ ആശങ്കയെന്ന് വിദഗ്ദ്ധര്‍. ട്രംപിന്റെ മനോനിലയില്‍ ആശങ്കയെന്ന് വിദഗ്ദ്ധര്‍. ട്രംപിന്റെ മനോനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്ര പ്രൊഫസര്‍മാര്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കത്തെഴുതി.

ഹവാര്‍ഡില്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തന പരിചയമുള്ള അമേരിക്കയിലെ ഉന്നത യൂണിവേഴ്‌സിറ്റികളില്‍ പലതിലും ക്ലാസെടുക്കുന്ന വിദഗ്ദ്ധ മനഃശാസ്ത്രജ്ഞരാണ് ഉത്കണ്ഠ അറിയിച്ച് രംഗത്തെത്തിയത്. മൂന്നു ഹവാര്‍ഡ് സീനിയര്‍ പ്രൊഫസര്‍മാരാണ് അടുത്ത അമേരിക്കന്‍ മേധാവിയുടെ മാനസിക സ്ഥിരതയില്‍ ആശങ്ക രേഖപ്പെടുത്തിയത്. ഇതാദ്യമല്ല മനഃശാസ്ത്ര രംഗത്തെ പ്രമുഖര്‍ ഡൊണാള്‍ഡ് ട്രംപിന്റെ ബുദ്ധിസ്ഥിരതയില്‍ ചോദ്യം ഉന്നയിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തിന് ട്രംപ് യോഗ്യനല്ലെന്നും മനഃശാസ്ത്ര വിദഗ്ദ്ധര്‍ ചൂണ്ടികാണിച്ചിരുന്നു.

ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് മെഡിക്കല്‍ സൈക്യാട്രിക്് പരിശോധന നടത്തണമെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധരുടെ ആവശ്യം. പ്രസിഡന്റ് ഒബാമയ്ക്ക് ഹവാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ ജൂഡിത്ത് ഹെര്‍മന്‍, നനെറ്റെ ഗാര്‍ട്രെല്‍, ഡീ മോസ്ബഷര്‍ എന്നിവരാണ് ആശങ്ക അറിയിച്ച് കത്തയച്ചത്.

വ്യക്തിപരമായ പരിശോധനക്ക് മുമ്പ് അഭിപ്രായം രേഖപ്പെടുത്തുന്നത് പ്രൊഫഷണല്‍ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് അറിയാവുന്നതിനാല്‍ അതിന് മുതിരുന്നില്ല. പക്ഷേ ട്രംപിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളും ലക്ഷണങ്ങളും സൂചന നല്‍കുന്നത് മാനസിക അസ്ഥിരതയാണ്.

പ്രസിഡന്റാകാന്‍ ട്രംപ് യോഗ്യനല്ലെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം