എന്‍.എസ്.എസ് കുവൈറ്റ് ഡ്രോയിംഗ് ശില്‍പശാലയും ക്യാന്‍സര്‍ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡ്രോയിംഗ് ശില്‍പശാലയും മെഡിക്കല്‍ സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 30, വെള്ളിയാഴ്ച യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ആണ് പരിപാടി നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുട്ടികള്‍ക്കായുള്ള ഡ്രോയിംഗ്, പെയിന്റിംഗ് ശില്‍പശാലയില്‍ പ്രശസ്ത കലാകാരന്‍ സുനില്‍പൂക്കോട് ക്ലാസുകള്‍ എടുക്കും.
തുടര്‍ന്ന് നടക്കുന്ന മെഡിക്കല്‍ സെമിനാര്‍ 11.30ന് ആരംഭിക്കും. വനിതകള്‍ക്കായുള്ള ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ കുവൈറ്റ് ക്യാന്‍സര്‍ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.സുസോവന സുജിത് നായര്‍ ക്ലാസുകള്‍ എടുക്കും. പൊതുജനോപകാരപ്രദമായി നടത്തുന്ന സെമിനാര്‍ പ്രയോജനപ്പെടുത്തുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97208931, 99581697, 55216603, 50558629 ബന്ധപ്പെടാവുന്നതാണ്.