മലയാലപ്പുഴ ക്ഷേത്രത്തിൽ ഗ്യാസ് സിലണ്ടർ ചോർന്ന് അഗ്നിബാധ: തീയണച്ച ശാന്തിക്കാരന് ഗുരുതര പരിക്ക്

സംഭവം ദേവസ്വം അധികൃതരും കരാറുകാരും മാധ്യമങ്ങളും ചേർന്ന് പുറത്തറിയിക്കാതെ ഒതുക്കി

ശാന്തിക്കാരന്‍ ഹരിയെ ഗുരുതര പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

പത്തനംതിട്ട: പ്രസിദ്ധമായ മലയാലപ്പുഴ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ ഗ്യാസ് സിലണ്ടർ ചോർന്ന് അഗ്നിബാധ. തീ പടരുന്നതു കണ്ട് തിടപ്പള്ളിയിലേക്ക് ഓടി കയറി സിലിണ്ടർ ഓഫ് ചെയ്തതിനാൽ തീ പടർന്നില്ല. എന്നാൽ തീയണക്കാൻ ശ്രമിച്ച ശാന്തിക്കാരൻ ഹരിയെ ഗുരുതര പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് ഗ്യാസ് സിലണ്ടറുകളാണ് തിടപ്പള്ളിയിലുണ്ടായിരുന്നത്.ഇതിന്റെട്യൂബുകൾ എല്ലാം പഴകി ദ്രവിച്ചവയായിരുന്നതാണ് അപകടത്തിന് കാരണം. മലയാലപ്പുഴ ക്ഷേത്രത്തിൽ ജീവനക്കാർക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും പ്രതിമാസം കിമ്പളമായി ലക്ഷക്കണക്കിന് രുപയാണ് ലഭിക്കുന്നത്.

എന്നാൽ അപകടം ഉണ്ടായത് പുറത്തു വന്നാൽ അന്വേഷണം വരും. അങ്ങനെ ഒരു ശുദ്ധി കലശം നടക്കും. അതൊഴിവാക്കാനാണ് സംഭവം രഹസ്യമാക്കിയത്. ദേവസ്വം കോൺഗ്രസ് അനൂകൂല സംഘടനാ നേതാവ് ബൈജുവാണ് ദേവസ്വം മാനേജർ, ശാന്തിക്കാരന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ക്ഷേത്രത്തിൽ വൻ അഗ്‌നിബാധ ഉണ്ടാകുമായിരുന്നു.