സംവിധായകന്‍ എസ്. എസ്.രാജമൗലിക്ക് കോവിഡ്

ഹൈദരാബാദ്: സംവിധായകന്‍ എസ്. എസ്.രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘കുറച്ചു ദിവസം മുന്‍പ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നു. പിന്നീട് അത് തനിയെ ഭേദമായി. എങ്കിലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. ഫലം കോവിഡ് പോസിറ്റീവാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ഞങ്ങള്‍ ഹോം ക്വാറന്റീനിലാണ്. രോഗലക്ഷണങ്ങളും മറ്റ് അസ്വസ്ഥതകളുമില്ല. പക്ഷേ എല്ലാ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നു. ഞങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നതിനായി ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ കാത്തിരിക്കുന്നുവെന്ന് രാജമൗലി കുറിച്ചു.