വാഗമണിലെ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത് പിറന്നാൾ ആഘോഷത്തിനെന്ന് ഉടമ; കേസ് ഒതുക്കാൻ ശ്രമമെന്ന് കോൺഗ്രസ്

    വാഗമൺ: നിശാപാർട്ടി നടന്ന വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത് പിറന്നാൾ ആഘോഷത്തിനെന്ന് ഉടമ. മൂന്നു മുറകൾ മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ പേർ എത്തിയപ്പോൾ അതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ എട്ടു മണിക്ക് മുൻപ് തിരികെ പോകുമെന്ന് ഉറപ്പ് നൽകിയിരുന്നെന്നും റിസോർട്ട് ഉടമയും സിപിഐ നേതാവുമായ ഷാജി കുറ്റികാടൻ പറഞ്ഞു. അതേസമയം കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി.

    സിപിഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിശാപാര്‍ട്ടിക്ക് ലഹരി സംഘടിപ്പിച്ചത് ഒമ്പതുപേരാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ് ആളെക്കൂട്ടിയത്. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.