ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടക്കം തികച്ചാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കും’: പ്രശാന്ത് കിഷോര്‍ പ്രശാന്ത് കിഷോര്‍

    ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജയം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളില്‍ മമതാ ബാനര്‍ജിക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണവും നടത്തുന്നത് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ്.

    വോട്ടെടുപ്പില്‍ ബി.ജെ.പി ഇരട്ട അക്കം കടക്കില്ല. അങ്ങനെ വന്നാല്‍ താന്‍ ട്വിറ്റര്‍  ഉപേക്ഷിക്കുമെന്നാണ്  പ്രശാന്ത് കിഷോര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

    2021-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. രാഷ്ട്രീയ അതിക്രമങ്ങളും അഴിമതിയുമാണ് ബംഗാളില്‍ നടക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.തൃണമൂലില്‍ നിന്നുള്ള  ഒമ്പത് എംഎല്‍എമാരും ഒരു തൃണമൂല്‍ എംപിയും ബിജെപിയില്‍ ചേര്‍ന്നു.