അഭയ കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; പ്രായം പരിഗണിച്ച് ഇളവ് നല്‍കണമെന്ന് പ്രതിഭാഗം

    തിരുവനന്തപുരം: അഭയ വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. അഭയയുടെ സംരക്ഷകര്‍ ആയിരിക്കേണ്ടവരാണ് കൊലപാതകം ചെയ്തിരിക്കുന്നത്. ഫാ.കോട്ടൂര്‍ അഭയയുടെ അധ്യാപകനും സി.സെഫി ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു. അധ്യാപകന്റെ അന്തസ്സിനും പദവിക്കും ചേരാത്ത പ്രവൃത്തി കോട്ടൂരില്‍ നിന്നുണ്ടായി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചു.

    എന്നാല്‍ പ്രതികളുടെ പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതിഭതാഗം വാദം. ഫാ.കോട്ടൂര്‍ രോഗിയാണ്. ഇരുവരും 28 വര്‍ഷമായി മാനസികമായി പീഡനം അനുഭവിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോടതി മുറിയില്‍ വാദം നടക്കുമ്പോള്‍ കണ്ണുകള്‍ അടച്ചിരുന്ന് കേള്‍ക്കുകയായിരുന്നു സി.സെഫി.

    2019 നവംബറിലാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്.