രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക് പൂര്‍ണമായും മാറുന്നു

    കൊച്ചി : രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറുന്നു.

    കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് ഗേറ്റിലൂടെ ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. ഇതു സംബന്ധിച്ച് 2014 നവംബര്‍ 21 ന് ഇറങ്ങിയ വിജ്ഞാപനം ഉണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ല.

    ഇനി മുതല്‍, ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റ് ഉണ്ടാകില്ല. ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും.

    ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും. ഫാസ്ടഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്‍ഷുറസ് പുതുക്കുന്നതിനും അനുമതിയില്ല.