മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു

    മലപ്പുറം: തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തില്‍ ശങ്കരന്‍(65) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഭാരതപുഴയോരത്ത് നടക്കാനിറങ്ങിയ ശങ്കരനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.