മാസ്‌ക് കൊണ്ട് പട്ടിക്കാഷ്ഠം നീക്കി അതേ മാസ്‌ക് വീണ്ടും ധരിച്ച് മിയ ഖലീഫ; എന്ത് വൃത്തികേടാണെന്ന് സോഷ്യല്‍ മീഡിയ

    സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വൈറലായിരിക്കുന്ന മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ ഒരു വീഡിയോയാണ്. ടിക് ടോക് താരമായ ബെന്നി ബ്ലാങ്കോ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം പത്തുലക്ഷത്തോളം ആളുകളാണ് കണ്ടത്. തന്റെ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ മിയ ഖലീഫയാണ് ദൃശ്യങ്ങളില്‍. ഇതിനിടയില്‍ നായ പൊതു വഴിയില്‍ മലവിസര്‍ജ്ജനം നടത്തി. ഇത് നീക്കം ചെയ്യാന്‍ മിയ സ്വീകരിച്ച മാര്‍ഗമാണ് നെറ്റിസണ്‍സിനെ ഞെട്ടിച്ചിരിക്കുന്നതെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ധരിച്ചിരുന്ന മാസ്‌ക് ഊരിയാണ് മിയ വഴിയില്‍ നിന്നും കാഷ്ഠം നീക്കം ചെയ്തത്. മാസ്‌ക് കൊണ്ട് കാഷ്ഠം കോരിയെടുത്ത് സമീപത്തെ ചവറ് വീപ്പയില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനു ശേഷം ചെയ്ത പ്രവൃത്തി അറപ്പുളവാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. പട്ടിക്കാഷ്ഠം കോരാനുപയോഗിച്ച അതേ മാസ്‌ക് വീണ്ടും ധരിച്ച് ചുറ്റുപാടും നിരീക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ മിയ നടന്നു നീങ്ങുകയാണ്. എന്തൊരു വൃത്തികേടാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നത്.

    <blockquote class=”twitter-tweet”><p lang=”tl” dir=”ltr”>MIA KHALIFA GIRL??? <a href=”https://t.co/bwsMTlCBkx>pic.twitter.com/bwsMTlCBkx</a></p>&mdash; Haley 🦂 (@kurtsfleshlight) <a href=”https://twitter.com/kurtsfleshlight/status/1339722656250249218?ref_src=twsrc%5Etfw“>December 18, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

    ഇത് മിയ തന്നെയാണോയെന്ന സംശയവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.. എന്നാല്‍ ഇതിന് മുമ്പ് താരം പോസ്റ്റ് ചെയ്ത ഒരു വീഡീയോയില്‍ ധരിച്ചിരുന്ന അതേ വേഷം തന്നെയാണ് വൈറല്‍ വീഡിയോയിലും കാണുന്നത്.

    വീഡിയോ വ്യാജം ആണെന്നും ഇരുകൂട്ടരും പബ്ലിസിറ്റിക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും വാദം ഉയര്‍ന്നു. റോഡിലെ മാലിന്യം നീക്കം ചെയ്തതിന് മിയയെ അഭിനന്ദിച്ചും ആളുകള്‍ പ്രതികരിച്ചിരുന്നു.  നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മിയ തന്നെ പ്രതികരണവുമായെത്തി.

    ‘സത്യസന്ധമായി പറഞ്ഞാല്‍ മാസ്‌ക് ധരിച്ചില്ല എന്ന കാരണത്തെക്കാള്‍ ഇക്കാര്യത്തില്‍ നാണം കെട്ടോട്ടോ.. കുറഞ്ഞത് ഞാനൊരു മാസ്‌ക് വിരുദ്ധയെങ്കിലും ആകില്ലല്ലോ’ എന്നായിരുന്നു ഒരു ചോദ്യത്തിന് മറുപടിയായി മിയയുടെ പ്രതികരണം.