വീട്ടിലറിയാതെ ദുബായ് കാണാനെത്തിയ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ച് പൊലീസ്

    ദുബായ്: വീട്ടുകാരറിയാതെ ദുബായ് കാണാന്‍ യൂറോപ്പില്‍ നിന്നെത്തിയ 19 വയസ്സുകാരിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് പൊലീസ്. ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുളള വിവരങ്ങള്‍ കോണ്‍സുലേറ്റിനു കൈമാറുകയും കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടിക്ക് താമസസൗകര്യമൊരുക്കുകയും മാതൃസഹോദരിയെ ദുബായില്‍ എത്തിക്കുകയും ചെയ്തു.

    ദുബായില്‍ രണ്ടാഴ്ച തങ്ങി എല്ലാ കാഴ്ചകളും ആസ്വദിച്ചാണ് ഇരുവരും മടങ്ങിയത്. ശാന്തവും സുരക്ഷിതവും അതിമനോഹരവുമായ ദുബായ് കാണാന്‍ ഏറെനാളായി ആഗ്രഹിക്കുന്നുവെന്നു കുട്ടി പറഞ്ഞു. ദൃശ്യമാധ്യമങ്ങളിലൂടെ ദുബായിയെ അടുത്തറിഞ്ഞപ്പോള്‍ വരാന്‍ തീരുമാനിക്കുകയായിരുന്നു.