ഓർത്തഡോക്സ്- യാക്കോബായ തർക്കം: ഓർത്തഡോക്സ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

    ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓർത്തഡോക്സ് സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരുമായി ഉച്ചയ്ക്ക് 12നാണു കൂടിക്കാഴ്ച.

    മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും പങ്കെടുക്കും. യാക്കോബായ സഭാ നേതൃത്വവുമായി നാളെ 12നാണു കൂടിക്കാഴ്ച. തുടർന്ന് ജനുവരി രണ്ടാം വാരം സിറോ മലബാർ സഭാ നേതൃത്വവുമായും മോദി കൂടിക്കാഴ്ച നടത്തും.