ബെൻസ് ഫാക്ടറിയിൽ മുൻ ജീവനക്കാരന്റെ പരാക്രമം;തകർത്തത് 50 വാനുകൾ മോഷ്ടിച്ച ജെ.സി.ബിയുമായി മുൻ ജീവനക്കാരൻ മെഴ്സിഡസ് ബെൻസ് ഫാക്ടറിയിൽ അതിക്രമിച്ചു കടന്ന് തകർത്തത് 50 വാനുകൾ. സ്പെയിനിലാണ് സംഭവം. ജോലി വിട്ട് നാലു വർഷത്തിത്തിനു ശേഷമാണ് ജീവനക്കാരൻ പ്രതികാരം ചെയ്യാൻ ജെ.സി.ബിയുമായി ബെൻസ് ഫാക്ടറിയിൽ എത്തിയത്. ജീവനക്കാരന്റെ പരാക്രമത്തിൽ ദശലക്ഷത്തോളം യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ സ്‌പെയിനിലെ ബാസ്‌ക് കൺട്രിയുടെ പ്രധാന നഗരമായ വിട്ടോറിയയിലെ കാർ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് മുൻ ജീവനക്കാരൻ അതിക്രമിച്ചു കയറിയത്. ഫാക്ടറിയുടെ ഗേറ്റ് ബെ.സി.ബി ഉപയോഗിച്ച് തകർത്തു. തുടർന്ന് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന അൻപതോളം വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് തകർക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആകാശത്തേക്ക് വെടിയുതിർത്തി മുന്നറിയിപ്പ് നൽകി. അപ്പോഴോക്കും അൻപതോളം വാഹനങ്ങൾ തകർക്കപ്പെട്ടിരുന്നു. ഇതിൽ മിക്ക വാഹനങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. വിട്ടോറിയയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള ലെഗുട്ടിയാനോയിലെ നിർമ്മാണ സ്ഥലത്ത് നിന്നും മോഷ്ടിച്ച ജെ.സി.ബിയാണ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

    മോഷ്ടിച്ച ജെ.സി.ബിയുമായി മുൻ ജീവനക്കാരൻ മെഴ്സിഡസ് ബെൻസ് ഫാക്ടറിയിൽ അതിക്രമിച്ചു കടന്ന് തകർത്തത് 50 വാനുകൾ. സ്പെയിനിലാണ് സംഭവം. ജോലി വിട്ട് നാലു വർഷത്തിത്തിനു ശേഷമാണ് ജീവനക്കാരൻ പ്രതികാരം ചെയ്യാൻ ജെ.സി.ബിയുമായി ബെൻസ് ഫാക്ടറിയിൽ എത്തിയത്. ജീവനക്കാരന്റെ പരാക്രമത്തിൽ ദശലക്ഷത്തോളം യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    വടക്കൻ സ്‌പെയിനിലെ ബാസ്‌ക് കൺട്രിയുടെ പ്രധാന നഗരമായ വിട്ടോറിയയിലെ കാർ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് മുൻ ജീവനക്കാരൻ അതിക്രമിച്ചു കയറിയത്. ഫാക്ടറിയുടെ ഗേറ്റ് ബെ.സി.ബി ഉപയോഗിച്ച് തകർത്തു. തുടർന്ന് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന അൻപതോളം വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് തകർക്കുകയായിരുന്നു.

    ശബ്ദം കേട്ടെത്തിയ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആകാശത്തേക്ക് വെടിയുതിർത്തി മുന്നറിയിപ്പ് നൽകി. അപ്പോഴോക്കും അൻപതോളം വാഹനങ്ങൾ തകർക്കപ്പെട്ടിരുന്നു. ഇതിൽ മിക്ക വാഹനങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്.

     

    വിട്ടോറിയയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള ലെഗുട്ടിയാനോയിലെ നിർമ്മാണ സ്ഥലത്ത് നിന്നും മോഷ്ടിച്ച ജെ.സി.ബിയാണ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.