‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു’; വിവാഹ ശേഷമുളള ആദ്യ ജന്മദിനത്തില്‍ വീണയ്ക്ക് ആശംസയുമായി റിയാസ്

    വിവാഹത്തിന് ശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഭാര്യയോട് ഒപ്പമുളള ചിത്രം പങ്കുവച്ചാണ് റിയാസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

    ‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു. ജന്മദിനാശംസകള്‍.’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം.