ഇനി മുതൽ ശനിയാഴ്ച അവധിയില്ല; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തനം സാധാരണനിലയിലേക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി പിൻവലിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.

ഈ ശനിയാഴ്ച  മുതൽ എല്ലാ ശനിയാഴ്ചകളിലും സർക്കാർ ഓഫീസുകൾ തുറന്നു പ്രവര്‍ത്തിക്കും. രണ്ടാം ശനിയാഴ്ചകളിലെ  അവധി തുടരും.