പിണറായി ഭരണത്തിൽ അവതാരങ്ങൾ അരങ്ങു വാഴുന്നു

സർക്കാർ വക്കീലൻമാരുടെ നിയമനത്തിൽ സ്കറിയാ തോമസ് വാങ്ങിയത് ലക്ഷങ്ങൾ

പിണറായിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ അക്കമിട്ടു നിരത്തി കേരളാ കോൺഗ്രസ് പ്രവർത്തകന്റെ കത്ത്

-എബി ജോണ്‍-

തിരുവനന്തപുരം: എല്‍.ഡി.എഫ് ഘടകകക്ഷി ലക്ഷങ്ങള്‍ കോഴ വാങ്ങി ബി.ജെ.പിക്കാരെ പ്ലീഡര്‍ന്മാരായി നിയമിച്ചതായി ആരോപണം

സർക്കാർ അഭിഭാഷക നിയമനത്തിനായി ഇടതു ഘടകകക്ഷികൾ ലക്ഷങ്ങൾ വാങ്ങുന്നതായി മുഖ്യമന്ത്രിക്ക് പരാതി. പേര് വെളിപ്പെടുത്താത്ത ഒരു കേരളാ കോൺഗ്രസ് പ്രവർത്തകനാണ് തന്റെ പാർട്ടിയായ സ്കറിയാ തോമസ് വിഭാഗമടക്കം പണം വാങ്ങി നിയമനം നടത്തുന്നതായി ആരോപിച്ച് രംഗത്തെത്തിയത്. സ്കറിയാ തോമസ് ബി.ജെ.പി ക്കാരായ അഭിഭാഷകരിൽ നിന്നും 15 ലക്ഷം വാങ്ങിയെന്നും ഇത്തരത്തിലൊരാളെ തിരുവനന്തപുരത്ത് നിയമിച്ചതായും കത്തിൽ പറയുന്നുണ്ട്.

ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി സ്‌കറിയ തോമസ് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ ഗവണ്‍മെന്റ് പ്ലീഡര്‍ന്മരായി നിയമിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരത്ത് പ്ലീഡറായി നിയമിച്ച വ്യക്തിയില്‍ നിന്ന് 15 ലക്ഷം കോഴ വാങ്ങി. എന്‍.ഡി.എ മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ്സ് പി.സി തോമസ് വിഭാഗം പ്രവര്‍ത്തകനാണ് ഇദ്ദേഹം. ഇതേ വിധത്തില്‍ പറവൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകയെ നിയമിക്കാനുള്ള പദ്ധതി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനെയും അറിയിച്ചതിനെ തുടര്‍ന്ന് നടക്കാതെ പോകുകയായിരുന്നു.

എറണാകുളത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന വ്യക്തിയുടെ ഭാര്യയെ പ്രോസിക്യൂട്ടറാക്കാൻ നീക്കം നടക്കുന്നതായും പരാതിയിലുണ്ട്. പിണറായിയുമായി സ്കറിയാ തോമസിന് അടുത്ത ബന്ധമുണ്ടെന്ന് അദ്ദേ ഹം അവകാശപ്പെട്ടുന്നതിനാലാണ് താൻ ഭയപ്പെടുന്നതെന്നും പേരു വെളിപ്പെടുത്താത്തതെന്നും പരാതിക്കാരൻ പറയുന്നുണ്ട്.
അഴിമതി തടയുമെന്നും, തന്റെ പേരിൽ വരുന്ന അവതാരങ്ങളെ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറയുമ്പോഴും സ്വന്തം മുന്നണിയിലെ ഘടകകക്ഷികള്‍ തന്നെ അഴിമതി നിർബാധം തുടരുന്നുവെന്നാണ് ഈ പരാതി സൂചിപ്പിക്കുന്നത്.