ബൈഡന്‍, കമല; അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ‘ബൈഡന്‍ – കമല യുഗ’ത്തിന് തുടക്കമിട്ട് 46-ാം പ്രസിഡന്റായി ജോ ബൈഡനും (78) 49-ാം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും (56)അധികാരമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന്- ഇന്ത്യന്‍ സമയം രാത്രി 10.30ന്- ആയിരുന്നു സത്യപ്രതിജ്ഞ. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

ര?ണ്ട് ടേമുകളിലായി എ?ട്ടു വ?ര്‍?ഷം വൈ?സ്? പ്ര?സി?ഡ?ന്റും 36 വ?ര്‍?ഷം സെ?ന?റ്റ?റു?മാ?യ ബൈ?ഡ?ന്‍ അ?മേ?രി?ക്ക?യുടെ ഏറ്റവും പ്രാ?യമേറിയ പ്ര?സി?ഡ?ന്റാണ്. തമിഴ്‌നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന മുഹൂര്‍ത്തമായി.

അമേരിക്കന്‍ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്ക്ക് കിട്ടി. അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിജ്ഞയെടുക്കാന്‍ കമല രണ്ട് ബൈബിളുകള്‍ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജഡ്ജി തുര്‍ഗൂത് മാര്‍ഷല്‍ ഉപയോഗിച്ചതാണ് ഇതില്‍ ഒന്ന്.

പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.