മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നതിനിടെ ആദ്യ ഭാഗത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അതും ഒന്നും രണ്ടും തെറ്റുകളല്ല, 28 തെറ്റുകൾ. അതേസമയം സിനിമയെ വിമർശിക്കലല്ല ലക്ഷ്യം, വെറും എൻറർടെയിൻമെന്റ് മാത്രമാണ് ലക്ഷ്യമെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
ദൃശ്യത്തിലെ കഥ നടക്കുന്നത് 2013ലാണ്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നെന്നാണ് വീഡിയോയിൽ തെളിവ് സഹിതം പറയുന്നത്. റോഷനെ അടിക്കുന്ന കൃത്രിമ വടിയും കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒളി ക്യാമറയുമൊക്കെ ഇവർ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. ഏതായാലും നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
ആമസോൺ പ്രൈം വഴിയാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
video code
<iframe width=”560″ height=”315″ src=”https://www.youtube.com/
 
            


























 
				
















