എലിയറ്റ് പേജ് വിവാഹമോചനത്തിനൊരുങ്ങുന്നു

വാഷിംഗ്ടണ്‍: പ്രശസ്ത ഹോളിവുഡ് നടന്‍ എലിയറ്റ് പേജും ഭാര്യ എമ്മ പോര്‍ട്ണറും വേര്‍പിരിയുന്നു. മാന്‍ഹട്ടാന്‍ കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതായി പേജ് പറഞ്ഞു. ഏറെ ആലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. പരസ്പരമുള്ള ബഹുമാനം എല്ലാക്കാലവും ഉണ്ടാകും. ഇനി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കും – എലിയറ്റും ഭാര്യയും പ്രശസ്ത കൊറിയോഗ്രാഫറുമായ എമ്മ പോര്‍ട്ണറും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. 2018ലാണ് ഇവര്‍ വിവാഹിതരായത്. ഇക്കഴിഞ്ഞയിടയ്ക്കാണ് താനൊരു ട്രാന്‍സ്മാനാണെന്ന് പേജ് വെളിപ്പെടുത്തിയത്. പേജിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ എമ്മ അറിയിച്ചിരുന്നു.