‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല’;

    കാസർകോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ജനങ്ങളെ വർഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയത നാടിന് ആപത്താണ്. അതിനെ പൂർണമായി തൂത്തുമാറ്റണം. ഇടത് ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്ന് നിന്നേ ന്യൂനപക്ഷസംരക്ഷണം നടപ്പാക്കാവൂ. ജമാഅത്തെ ഇസ‌്‌ലാമിയും എസ്ഡിപിഐയും ചെയ്യുന്നത് ആർഎസ്എസിന്റെ അതേ പ്രവർത്തികളെന്നും മുഖ്യമന്ത്രി പറഞ്ഞു.           ഏറ്റവും കടുത്ത വര്‍ഗീയത ആര്‍എസ്എസാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത നേരിടാനെന്ന മട്ടില്‍ എസ്ഡിപിഐയെ പോലുള്ള ചിലര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് ആത്മഹത്യാപരമാണ്. ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയം സംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിടാനാകുന്ന ഒന്നല്ല. അത് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കേണ്ട ഒരു കാര്യമാണ്. അതിലൂടെ മാത്രമേ യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷണം നടക്കാപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.