കോട്ടയം: പാലാ എം.എൽ.എ മാണി സി. കാപ്പൻ ഇടതു മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകം പിളർന്നു. മാണി സി. കാപ്പൻ ഉൾപ്പെടെ പത്തു ഭാരവാഹികളാണ് എൻ.സി.പിയിൽ നിന്നും രാജി വച്ചത്. . ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. അതേസമയം എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ല. കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടപ്പോൾ തോമസ് ചാഴികാടൻ എം.പി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എം.എൽ.എ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് മാണി സി കാപ്പൻ ചോദിച്ചു.
തനിക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി എം.എം. മണി വാ പോയ കോടാലിയാണെന്നും കാപ്പൻ പ്രതികരിച്ചു. ഇന്ന് പാലായിൽ എത്തുന്ന ഐശ്വര്യ കേരള യാത്രയിൽ കാപ്പൻ പങ്കെടുക്കും.
 
            


























 
				
















