ആകെകോവിഡ് രോഗമുക്തരുടെ എണ്ണം ഉയരുന്നു ; ആകെ രോഗികളുടെ 97% വും രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ 16 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതിയ കോവിഡ് ബാധിത മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎസ്എ, യു.കെ എന്നീ രാജ്യങ്ങൾക്ക് ശേഷം ആഗോളതലത്തിൽ ഏറ്റവും അധികം വാക്സിൻ നൽകിയ മൂന്നാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. 2021 ഫെബ്രുവരി 18 ന് രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 94 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു.ഇന്ന് രാവിലെ എട്ടുമണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം,1,99,305 സെഷനുകളിലായി 94,22,228 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു. 61,96,641 ആരോഗ്യപ്രവർത്തകർ ( ആദ്യ ഡോസ് ),3,69,167 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്),28,56,420 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ) എന്നിവർ ഉൾപ്പെടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയതിനു ശേഷം ഉള്ളവർക്കുള്ള രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. കോവിഡ് മുന്നണിപ്പോരാളികൾ ക്കുള്ള വാക്സിനേഷൻ 2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.
വാക്സിനേഷൻ യജ്ഞത്തിന്റെ 33ആമത് ദിവസം ( ഫെബ്രുവരി 18, 2021) 7,932 സെഷനുകളിലായി 4,22,998 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു.ഇതിൽ 3,30,208 പേർ ആദ്യം ഡോസും,92,790 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 58.20%വും 7 സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ മാത്രം 14.74 %(54,397 ഡോസ്) വരും.
ഇന്ത്യയിൽ പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധന. 1.06 കോടി (1,06,56,845) പേർ രോഗമുക്തി നേടി.97.32% ആണ് രോഗമുക്തി നിരക്ക്. ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം(1,37,342) ആകെ രോഗികളുടെ 1.25 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 11,987 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിലെ പുതിയ രോഗികളുടെ എണ്ണത്തിലെ കുറവ് ശുഭസൂചന നൽകുന്നു. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം 1000 ത്തിലധികം രോഗികൾ.
കഴിഞ്ഞ 24 മണിക്കൂറിൽ 16 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. ഡൽഹി, ഒഡിഷ, ജമ്മുകാശ്മീർ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, സിക്കിം,ലഡാക്ക് ,നാഗാലാൻഡ്, മിസോറാം, ആൻഡമാൻ നിക്കോബാർ ദ്വീപ് ,ത്രിപുര, അരുണാചൽപ്രദശ്,ദാമൻ &ദിയു, ദാദ്ര & നഗർ ഹവേലി എന്നിവയാണവ.
കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ മാത്രമാണ് 20 ലധികം കോവിഡ് ബാധിത മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് ദിവസമായി പ്രതിരോഗ സ്ഥിരീകരണ നിരക്കിൽ കുറവ്.2021 ഫെബ്രുവരി 1-ന് 1.89% ആയിരുന്നത് ഇന്ന് 1.69 ശതമാനമായി കുറഞ്ഞു.
പുതിയ കേസുകളുടെ 75 ശതമാനവും പുതുതായി രോഗ മുക്തരായവരുടെ 72 ശതമാനവും ഇന്നലെ നടന്ന മരണങ്ങളുടെ 55 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിൽ. പുതുതായി രോഗമുക്തരായവരുടെ 85.14%വും ആറ് സംസ്ഥാനങ്ങളിൽ നിന്ന്. കേരളത്തിൽ 4,832 പേരും മഹാരാഷ്ട്രയിൽ 3,853 പേരും കർണാടകയിൽ 537 പേരും കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 12,881പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 86.61% വും ആറ് സംസ്ഥാനങ്ങളിൽ നിന്ന്. കേരളത്തിലാണ് കൂടുതല്‍ – 4,892 പേര്‍. മഹാരാഷ്ട്രയിൽ 4,787 പേര്‍ക്കും തമിഴ്നാട്ടിൽ 454 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.