പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ കരിപ്പൂരില്‍

മലപ്പുറം: 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍പ്പുണ്ട്. അടുത്ത 7 ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റീല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്.

വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍  പോയതാണെന്നും തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്‌ന ഖനന പദ്ധതിയുമായാണെന്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയില്‍ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.