രാജ്യത്ത് 5. 5 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.

കഴിഞ്ഞ 24 മണിക്കൂറിൽ ഇരുപത്തി മൂന്നു ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.

മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന .

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് ആക്കം കൂട്ടിക്കൊണ്ട് രാജ്യവ്യാപകമായി 5. 5 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 9,01,887 സെഷനുകളിലായി 5.5 കോടി (5,55,04,440) വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 80,34,547 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 51,04,398 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്), 85,99,981 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),33,98,570 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 55,99,772 പേർ (ആദ്യ ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 2,47,67,172 ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.

വാക്സിനേഷൻ യജ്ഞത്തിന്റെ 69-മത്ദിവസം (മാർച്ച്‌ 25) 23,58,731 ഡോസ് വാക്സിൻ വിതരണം ചെയ്തു. . ഇതിൽ 21,54,934 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.2,03,797 ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

മഹാരാഷ്ട്ര,പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ 5 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 59,118 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 35,952. പഞ്ചാബിൽ 2661 പേർക്കും കർണാടകയിൽ 2523 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഫെബ്രുവരി മധ്യത്തോടെ ഏറ്റവും താഴ്ന്ന നിലയിൽ ആയിരുന്നതിൽ നിന്നും ഇപ്പോൾ വർദ്ധിച്ചു വരികയാണ്.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 4.21 ലക്ഷം (4,21,066)ആയി. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 25,874 പേരുടെ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ 3 സംസ്ഥാനങ്ങളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 73.64%.

രാജ്യത്ത് ഇതുവരെ 1,12,64,637 പേർ രോഗ മുക്തരായി. 95.09%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 32,987പേർ രോഗ മുക്തരായി.