പ്രൊഫഷണൽ ആയി കഴക്കൂട്ടം; ഡോ.എസ്.എസ് ലാലിനെ വരവേൾക്കാൻ ആബാല വൃദ്ധരും ഒരേ മനസിൽ

തിരുവനന്തപുരം; കേരളത്തിന്റെ പ്രൊഫഷണൽ തലസ്ഥാനമാകുകയാണ് കഴക്കൂട്ടം. ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, ലോകോത്തര നിലവാകമുള്ള ശ്രീചിത്ര ഉൾപ്പെടെയുളളവ സ്ഥിതി ചെയ്യുന്ന നാട്. എല്ലാ തിരഞ്ഞെടുപ്പ് പോലെ അല്ല ഇത്തവണ കഴക്കൂട്ടത്ത്. സ്ഥിരം പറഞ്ഞ് മടുത്ത വികസന വാ​ഗ്ദാനമല്ല കഴക്കൂട്ടം ജനത ചർച്ച ചെയ്യുന്നത്. അവർക്കാവശ്യം സൗജന്യ കിറ്റല്ല. പഠിച്ച് ജോലി ചെയ്ത് ,അതിലൂടെ സമ്പാദിച്ച് അവരുടെ സ്വന്തം വരുമാനത്തിലൂടെ വാങ്ങുന്ന കിറ്റ് മതിയെന്നാണ് കഴക്കൂട്ടത്തെ യുവജനതയുടെ പ്രതികരണം. അത് തന്നെയാണ് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് ലഭിക്കുന്ന സ്വീകരണ സ്ഥലങ്ങളിലെ പ്രതികരണങ്ങളും.

തൊഴിലാളി പാർട്ടി എന്ന് പറയുന്നവർന്നവർ നടത്തുന്ന വികസന വിരുദ്ധ നയം. ന്യൂനപക്ഷ പീഡനം ഉൾപ്പെടെ ഒരു കൂട്ടർ നടത്തുന്ന ആക്രമണം. ഇതിലൊന്നും കഴക്കൂട്ടം നിവാസികൾക്ക് താൽപര്യമില്ല. സർക്കാർ സ്കൂളിൽ പഠിച്ച് സ്വന്തം പ്രയത്നത്തിലൂടെ എംബിബിഎസ് ബിരുദം എടുത്ത് ലോകമറിയപ്പെടുന്ന പൊതുജനാരോ​ഗ്യപ്രവർത്തകനാണ് തങ്ങളുടെ മാതൃക എന്നാണ് കഴക്കൂട്ടത്തുകാർ പറയുന്നത്. ഡോ. എസ്.എസ് ലാൽ കഴക്കൂട്ടത്തെ ജനപ്രതിനിധിയായൽ കഴക്കൂട്ടത്തിന്റെ സാമൂഹിക , സാമ്പത്തിക , വ്യവസായിക, ആരോ​ഗ്യ, വിദ്യാഭ്യാസം ഉൾപ്പെടെ മുഴുവൻ രം​ഗത്തും പുതു ചലനം ഉണ്ടാകുമെന്ന് തന്നെയാണ് വോട്ടർമാരുടെ പ്രതികരണം. കിറ്റിലല്ല തങ്ങളുടെ പ്രതീക്ഷ, മക്കളുടെ വിദ്യാഭ്യാസം ജോലി എന്നിവയിലാണ്. ആത്മാഭിമാനമുള്ളവരാണ് കഴക്കൂട്ടത്തെ വോട്ടർ, അവർക്കാവശ്യം സ്വന്തം കാലിൽ നിൽക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ്. അത് എന്തായാലും താൻ ഉറപ്പായി നൽകുമെന്ന ഡോ.എസ്.എസ് ലാലിന്റെ വാക്ക് ഹൃദയത്തോടാണ് ഓരോ കഴക്കൂട്ടം നിവാസികളും സ്വീകരിക്കുന്നത്.