ഞാന്‍ കെട്ടിക്കോട്ടെ?’ ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി അനുശ്രീ

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായി ഇടപെടുന്ന നടിയാണ് അനുശ്രീ. പ്രത്യേകിച്ചും ലോക്ക്‌ഡൌണ്‍ കാലത്ത് അനുശ്രീയുടെ പോസ്റ്റുകളും ഫോട്ടോഷൂട്ടുകളുമൊക്കെ ഏറെ വൈറലായിരുന്നു. മറ്റു സെലിബ്രിറ്റികളില്‍നിന്ന് ആരാധകരുമായി നേരിട്ട് സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട് അനുശ്രീ. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ക്യൂ ആന്‍ഡ് എ സെഷനില്‍ രസകരമായ ചോദ്യങ്ങളാണ് ആരാധകര്‍ ചോദിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ തകര്‍പ്പന്‍ മറുപടികളും അനുശ്രീ നല്‍കി.

‘ഞാന്‍ കെട്ടിക്കോട്ടെ’? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് രസികന്‍ മറുപടിയാണ് അനുശ്രീ നല്‍കിയത്. ‘കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂ, ആരാ വേണ്ടെ എന്നു പറഞ്ഞത്’ എന്നായിരുന്നു നടി ആരാധകന് നല്‍കിയ മറുപടി.

കറണ്ട് ക്രഷ് (current crush) ആരാണെന്നായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ച ചോദ്യം. ഒരു നിമിഷം പോലും വൈകാതെ ‘കെ എസ് ഇ ബി’ എന്ന മറുപടിയാണ് അനുശ്രീ നല്‍കിയയത്. ഇപ്പോഴത്തെ മൊബൈല്‍ റിംഗ് ടോണ്‍ ഏതെന്ന് ചോദിച്ചപ്പോള്‍ ‘ഓം നമശിവായ’ എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്തു. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം എന്നതായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ