80 കോടി പാവപ്പെട്ടവര്‍ക്ക് 5 കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ചുകിലോവീതം സൗജന്യ ഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി അടുത്ത രണ്ടുമാസം വിതരണം ചെയ്യും. ഇതിനായി 26,000 കോടി രൂപ കേന്ദ്രം ചെലവഴിക്കും. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം പ്രയാസപ്പെടുന്ന സമയത്ത് പാവങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.