കിച്ചുവിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല: കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഭര്‍ത്താവും നടനുമായ കൃഷ്ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഭാര്യ സിന്ധു കൃഷ്ണ. കൃഷ്ണകുമാര്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ലെന്നാണ് പരാജയത്തോടുളള സിന്ധുവിന്റെ പ്രതികരണം.

കന്നി അങ്കത്തിലെ തോല്‍വി അംഗീകരിക്കുന്നെന്ന് കൃഷ്ണകുമാര്‍ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു ഭാര്യയുടെ പ്രതികരണം. അച്ഛന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ മകള്‍ ദിയ കൃഷ്ണയും രംഗത്തെത്തി. ജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെ കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ഇത്രയം തരംതാഴാന്‍ കഴിയുമോയെന്നും ദിയ ചോദിച്ചു.

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എം എല്‍ എ ആയ കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തി അദ്ദേഹം നേടിയ അട്ടിമറി വിജയത്തില്‍ കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ