ചെന്നൈ ടീമിന്റെ ബസ് ക്ലീനര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോവിഡ്: ടീമിന്റെ പരിശീലനം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രണ്ട് കണ്ടിന്‍ജന്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും ടീം ബസിലെ ക്ലീനര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ടീമിന്റെ തിങ്കളാഴ്ചത്തെ പരിശീലനം റദ്ദാക്കി.

ഇതോടെ ടീമില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ചെന്നൈ അധികൃതര്‍ വ്യക്തമാക്കി. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ എല്ലാവരും ഐസോലേഷനില്‍ കഴിയും. എല്ലാ കളിക്കാര്‍ക്കും പരിശോധന നടത്തുമെന്നും ടീം അധികൃതര്‍ അറിയിച്ചു.

ചെന്നൈ ടീം നിലവില്‍ ഡല്‍ഹിയിലെ ഹോട്ടലിലാണുള്ളത്. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സുമായാണ് അവരുടെ അടുത്ത മത്സരം നടക്കേണ്ടത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ സന്ദീപ് വാര്യരും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ് പോസിറ്റിവായതോടെ തിങ്കളാഴ്ചത്തെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നതിന് പിന്നാലെയാണ് ചെന്നൈ ക്യാംമ്പിലും ആശങ്കയായി കോവിഡ് ബാധ എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ