സൗദി അറേബ്യ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പൊതു – സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.

പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്ച (മെയ് – 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെയാണ് അവധി ദിനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ റദമാന്‍ 24 വ്യാഴാഴ്ച അടയ്ക്കും. ശവ്വാല്‍ ആറിനായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി തുടങ്ങുന്നത്. സ്വകാര്യ മേഖലയില്‍ റമദാന്‍ 29 (മെയ് – 11) ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം. നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയുടെ അവധി.