പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച, സ്പീക്കര്‍ തിരഞ്ഞെടുപ്പ് 25ന്

    തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.

    പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്ചയാണ് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.

    തിങ്കളാഴ്ച നിയമസഭ സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ സമ്മേളനം നടത്താന്‍ തീയതി കൂടി കുറിച്ചതോടെ ഇനി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയേയും യു ഡി എഫിന് കണ്ടെത്തേണ്ടതുണ്ട്.