തൃശ്ശൂര്‍ നെഹ്റു എന്‍ഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയെ ചോദ്യം ചെയ്ത് മാനേജ്‌മെന്റിന്റെ ഗുണ്ടാസംഘം.

നെഹ്‌റു കോളജിലെത്തിയ അന്വേഷണസംഘം വിദ്യാര്‍ഥികളോടു വിവരങ്ങള്‍ തിരക്കുന്നു
നെഹ്‌റു കോളജിലെത്തിയ അന്വേഷണസംഘം വിദ്യാര്‍ഥികളോടു വിവരങ്ങള്‍ തിരക്കുന്നു

മൊബൈല്‍ പരിശോധനയുടെ പേരില്‍ പെണ്‍കുട്ടികളുടെ നാപ്കിന്‍ ബാഗ്പോലും പരിശോധിച്ച് ഫിസിക്കല്‍ ട്രയിനറും ഗുണ്ടകളും

പ്രതിഷേധിച്ചാല്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടികുറയ്ക്കും

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയാഗിക്കരുത് എന്നാണ് നെഹറുകോളേജിലെ നിയമം. ഈ നിയമത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയെ പോലും ചോദ്യം ചയ്യുന്ന നടപടികളാണ് കോളേജ് മാനേജ്മെന്റ് നടപ്പിലാക്കിയിരുന്നത്. ഇതില്‍ പ്രധാനം ഹോസ്റ്റലിലെ മുറികളിലെ വാതിലുകളിലെ ഹോളുകളാണ്. മുറ്ക്കുള്ളില്‍ ആരെങ്കിലും മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഇത് എന്നാണ് ഭാഷ്യം. ഇതിലൂടെ വാര്‍ഡനെ കൂടാതെ പലരും ഒളിഞ്ഞു നോക്കാറുണ്ട്. ഇത് ആരൊക്കെയാണെന്ന് വിദ്യാര്‍ഥിനികള്‍ക്കറിയില്ല. ഇത് കാരണം വസ്ത്രം മാറാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികള്‍ ഇവിടെ കഴിയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗ്ക്കുന്നതു കണ്ടെത്താനുള്ള പരിശോധനയാണ് പിന്നീടുള്ള നടപടി. കോളേജിലെ ഫിസിക്കല്‍ ട്രയിനറും ഗുണ്ടകളുമാണ് ഇവിടെ പരിശോധനയ്ക്കെത്തുന്നത്.

പെണ്‍കുട്ടികളുടെ മുറികള്‍ പരിശോധിക്കുന്ന ഇവര്‍ അവരുടെ അടിവസ്ത്രങ്ങളും സാനിട്ടറി നാപ്കിനുകളും പോലും പുറത്തിട്ടാണ് പരിശോധിക്കുക. സാനിട്ടറി നാപ്കിനുകള്‍ പൊട്ടിച്ചു നോക്കുന്നതും ഇവരുടെ പരിശോധനയ്ക്കിടയിലെ ഒരു വിനോദമാണ്. ഇത്തരത്തിലെ അപമാനം സഹിക്കാനാവാതെ വിദ്യാര്‍ഥതികള്‍ ഒരിക്കല്‍ പ്രതിഷേധിച്ചു. തൃശ്ശൂര്‍ കളക്ട്രേറ്റിലേക്ക് ഒരു മാര്‍ച്ച് നടത്തി. ഇതിന് വിദ്യാര്‍ഥികളുടെ ഭാവിയെ പോലും അവതാളത്തിലാക്കുന്ന നടപടിയാണ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്.

പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കോളേജ് ഒരു വീഡിയോഗ്രാഫറെ ഉപയോഗിച്ച് മുഴുവന്‍ സമരവും ഷൂട്ടുചെയ്തു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഡയറക്ടറുടെ മുറിയില്‍ വിളിച്ചുവരുത്തി കഴിഞ്ഞ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക്് വെട്ടികുറച്ചു. ഇതോടെ പല മിടുക്കരായ വിദ്യാര്‍ഥികളും പരീക്ഷയ്ക്ക് തോറ്റുപോയി. നിയമവിരുദ്ധമായി മാര്‍ക്ക് വെട്ടികുറയ്ക്ക്ാന്‍ വിസ്സമതിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് മാര്‍ക്ക് വെട്ടികുറട്ടത്. വിദ്യാര്‍ഥികളെ പോലെ മാനസികപീഡനം ഏറ്റുവാങ്ങിയാണ് അധ്യാപകരും ഈ കോളേജില്‍ ജോലി ചെയ്യുന്നത്. എന്തെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് പച്ചതെറിയാണ് മാനേജ്മെന്റ് പ്രതിനിധികള്‍ അധ്യാപകരെ വിളിക്കുന്നത്.