പുനെയില്‍ മലയാളി യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുനെ: പുനെയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കൊട്ടാരക്കര വാളകം സ്വദേശി പ്രീതി അഖിലിനെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പുനെ ബൂസുരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിരന്തരമായ ഭര്‍തൃപീഡനത്തിനിരയായിരുന്നു പ്രീതിയെന്നും അക്കാര്യം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പ്രീതിയുടെ കുടുംബം പറയുന്നു. പ്രീതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകം ആയിരിക്കാമെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ആരോപണവുമായി ബന്ധപ്പെട്ട് പുനെ ബൂസുരി പൊലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രീതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികളുടെ ഘട്ടത്തിലാണെന്നും അതിനുശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും പുനെ ബൂസുരി പൊലീസ് അറിയിച്ചു.