തലശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായില്‍ ടി.എം ജാനിസ് മജീദ് (30), ഏഴുവണ്ടി കുമ്പാടം പോയില്‍ കോളനിയിലെ അന്‍സാര്‍ മുജീബ് (23) എന്നിവരാണ് അറസ്റ്റിലായത്.

തലശേരി നഗരത്തില്‍ വില്‍പന നടത്താനായി ആന്ധ്രയില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവാണ് തലശേരി സി.ഐ സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

എസ്.ഐ അഖില്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ടീം അംഗങ്ങളായ സുജേഷ്, ശ്രീജേഷ്, സി.പി.ഒ മാരായ ലിംനേഷ്, ഷിജു, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.